Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sugar Prices

പഞ്ചസാര വിലയിൽ വൻ വർധന; ആശങ്ക പങ്കുവച്ച് കോൺഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്സ​​​വ സീ​​​സ​​​ൺ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി പ​​​ഞ്ച​​​സാ​​​ര വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ൻ​​​ വ​​​ർ​​​ധ​​​ന​​​യി​​​ൽ ആ​​​ശ​​​ങ്ക. ക​​​രി​​​ഞ്ച​​​ന്ത​​​ക്കാ​​​ർ​​​ക്കും ലാ​​​ഭ​​​ക്കൊ​​​തി​​​യ​​​ന്മാ​​​ർ​​​ക്കും കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ മോ​​​ദി സ​​​ർ​​​ക്കാ​​​ർ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.

ഈ ​​​മാ​​​സം​​​ത​​​ന്നെ പ​​​ഞ്ച​​​സാ​​​ര വി​​​ല 45 രൂ​​​പ​​​യി​​​ൽ നി​​​ന്നും 70 മു​​​ത​​​ൽ 75 രൂ​​​പ വ​​​രെ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​മ​​​ർ​​​ശ​​​നം. വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടേ​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ര​​​ൺ​​​ദീ​​​പ് സിം​​​ഗ് സു​​​ർ​​​ജേ​​​വാ​​​ല​​​യും അ​​​ഭ​​​യ് ദു​​​ബെ​​​യും സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഉ​​​ത്സ​​​വ സീ​​​സ​​​ണി​​​ലെ അ​​​ടു​​​ത്ത നാ​​​ല് മാ​​​സം രാ​​​ജ്യ​​​ത്ത് 120 ല​​​ക്ഷം ട​​​ൺ പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ ഉ​​​പ​​​ഭോ​​​ഗം പ്ര​​​തീ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ, ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ സ്റ്റോ​​​ക്കി​​​ലും വ​​​ൻ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടും സ​​​ർ​​​ക്കാ​​​ർ‌ ഒ​​​ന്നും ചെ​​​യ്തി​​​രു​​​ന്നി​​​ല്ല.

ഓ​​​ഗ​​​സ്റ്റ് 20ഓ​​​ടെ മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ണ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. പ​​​ത്ത് ല​​​ക്ഷം ട​​​ൺ അ​​​സം​​​സ്കൃ​​​ത പ​​​ഞ്ച​​​സാ​​​ര തീ​​​രു​​​വ ഇ​​​ല്ലാ​​​തെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടെ​​​ങ്കി​​​ലും ബ്ര​​​സീ​​​ലി​​​ൽ​​​നി​​​ന്ന് ഇ​​​ത് ശു​​​ദ്ധീ​​​ക​​​രി​​​ച്ച് വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​മ്പോ​​​ഴേ​​​ക്കും ഉ​​​ത്സ​​​വ സീ​​​സ​​​ൺ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up